Ticker

6/recent/ticker-posts

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റുകള്‍ പൂര്‍ണമായും എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റുകള്‍ പൂര്‍ണമായും എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. ജസ്റ്റീവ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 

ഒരു സംവിധാനത്തെ കണ്ണടച്ച് സംശയിക്കുന്നത് അവിശ്വാസം ഉണ്ടാക്കുമെന്നും അര്‍ത്ഥപൂര്‍ണമായ വിമര്‍ശനം വേണമെന്നും ജസ്റ്റിസ് ദത്ത വിധിയില്‍ ചൂണ്ടിക്കാട്ടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ കോടതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിര്‍ദേശങ്ങള്‍ നല്‍കി. ചിഹ്നങ്ങള്‍ ലോഡ് ചെയ്ത ശേഷം സിംബല്‍ ലോഡിങ് യൂണിറ്റ് സീല്‍ ചെയ്യണമെന്നും യൂണിറ്റുകള്‍ 45 ദിവസം സക്ഷിക്കണമെന്നുമുള്ള നിര്‍ദേശമാണ് സുപ്രം കോടതി നല്‍കിയത്.

വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥികള്‍ക്കു പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം എന്‍ജിനീയര്‍മാരുടെ സംഘമാണ് യൂണിറ്റുകള്‍ പരിശോധിക്കുക. വിവിപാറ്റുകള്‍ എണ്ണുന്നതിന് ഒരു യന്ത്രം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു.

Post a Comment

0 Comments