Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത നിർമ്മാണം ആശങ്കയിൽ ചർച്ച പ്രതികൂലം സർവീസ് റോഡ്നിർമ്മാണത്തിനായുള്ള നടപടിയുമായി മുന്നോട്ടു പോകും ജില്ലാ കലക്ടർ

തിക്കോടി അടിപ്പാത നിർമ്മാണം ആശങ്കയിൽ  ചർച്ചയിൽ കാര്യമായ തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല

സർവീസ് റോഡ്നിർമ്മാണത്തിനായുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇന്ന് രാവിലെ 9 30 ഓടെ തിക്കോടി ടൗണിൽ എത്തിയ കലക്ടർ അടിപ്പാതയ്ക്ക് വേണ്ടി സമരം നടക്കുന്ന സ്ഥലം സന്ദർശിക്കുകയും ആക്ഷൻ കമ്മിറ്റിയുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മറ്റു ഉന്നത ഉദ്യോഗസ്ഥരും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി , രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ തിക്കോടി കൈരളി ഗ്രന്ഥാലയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഒരു മണിക്കൂർ ചർച്ച നീണ്ടുനിന്നു.
കലക്ടർ സ്ഥലത്തെത്തും എന്നറിഞ്ഞതോടെ സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി കടുത്ത ചൂട് അവഗണിച്ച് ചർച്ച തീരും വരെ പുറത്ത് കാത്തരുന്നു.
ദേശീയപാത വിഭാഗം ചെയർമാൻ സന്തോഷ് കുമാർ യാദവ് ഐഎസുമായി ബന്ധപ്പെട്ട ശേഷം അടിപ്പാത അനുവദിക്കുകയാണെങ്കിൽ ഇവിടെ അടിപ്പാത ലഭിക്കുമെന്നും അല്ലാത്തപക്ഷം സർവീസ് റോഡ് നിർമ്മാണ നടപടികളുമായി മുന്നോട്ടു പോകുമെന്നും ചർച്ചക്കൊടുവിൽ ജില്ലാ കലക്ടർ പറഞ്ഞു.
ചെയർമാന്റെ ഓർഡർ വരുന്നത് വരെ ഇവിടെ നിലവിലെ വർക്കുകൾ നിർത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു
 എന്നാൽ അടിപ്പാത എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ സർവീസ് റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയാൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും  കലക്ടർ ചർച്ചയിൽ വ്യക്തമാക്കി 
അതേസമയം പിടി ഉഷ എംപി മുഖേന ദേശീയപാത വിഭാഗം ചെയർമാനുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്.
അടിപ്പാത അനുവദിച്ചില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പൊതുജനങ്ങളെ അണിനിരത്തി കൊണ്ട് വലിയ സമരം ആയിരിക്കും തിക്കോടിയിൽ നടക്കുക സർവ്വീസ് റോഡ് നിർമ്മാണത്തിന് തടസ്സം നിന്നാൽ കലക്ടർ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കിയതോടെ
 അടിപ്പാതക്ക് വേണ്ടിയുള്ള സമരം ശക്തമാകുമെന്നാണ് വിലയിരുത്തൽ

Post a Comment

0 Comments