Ticker

6/recent/ticker-posts

തിക്കോടിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിക്കോടിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. പയ്യോളി അയനിക്കാട് സ്വദേശി നജീബ് ആണ് മരണപ്പെട്ടത്

ഇന്ന് രാവിലെ 10-30 ഓടയാണ് സംഭവം അപടകത്തിൽ ലോറി ദേഹത്തിലൂടെ കയറി ഇറങ്ങി .തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് അപകടം. പയ്യോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം ലോറിക്കടയിൽ നിന്നും പുറത്തെടുത്തു.
കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി അയനിക്കാട് ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: ഹയറുന്നിസ. മക്കൾ: ജസീം (ഖത്തർ), ഷൻവീൽ, ഷുമൈൽ (ദുബൈ), നാജിയ. മരുമക്കൾ: മുഹ്സിന, ഹർഷാദ് (ഖത്തർ).

Post a Comment

0 Comments