Ticker

6/recent/ticker-posts

സീനിയർ സിറ്റിസൺസ് ഫോറം ഒരുക്കിയ സ്നേഹാദരം പരിപാടി ഗൃഹാതുരത്വം തുടിക്കുന്ന വയോജന സംഗമമായി


ചെങ്ങോട്ടുകാവ്:സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചെങ്ങോട്ട് കാവ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നടത്തിയ സ്നേഹാദരം പരിപാടി ജനസാന്ദ്രത കൊണ്ട് വേറിട്ട ഒന്നായി മാറി. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി. ബാലകൃഷ്ണനും, വയോജന വിഭാഗം നീന്തൽ മത്സരത്തിൽ സ്വർണ മെഡൽ ജേതാവായ കെ നാരായണൻ നായർക്കു മാണ് ആദരവ് നൽകിയത്. ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമം സ്കൂളിലാണ് പരിപാടി നടന്നത്.

 ചെങ്ങോട്ട് കാവ് സംഗീത സായന്തനം ഗ്രൂപ്പിൻറെ സ്വാഗത ഗാനാലാപത്തിന് ശേഷം നടന്ന പരിപാടിയിൽ  ജില്ലാ പ്രസിഡണ്ട് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി . സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി വാസുദേവൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോ. സെക്രട്ടറി സി. രാധാകൃഷ്ണൻ, പഞ്ചായത്ത് തല സെക്രട്ടറി വി.പി രാമകൃഷ്ണൻ, ജില്ലാ ജോ.സെക്രട്ടറി കെ .പി വിജയ, കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ.കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യപാലൻ മാസ്റ്റർക്ക് വേണ്ടി മകളും സംഘടനാ അംഗവുമായ റെജീന സത്യപാലൻ, പഞ്ചായത്ത് കമ്മിറ്റിക്കു വേണ്ടി പൂളക്കണ്ടി അഹമ്മദാജി ,പത്മനാഭൻ നായർ പത്മശ്രീ എന്നിവർ ആദരണീയരെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ വേണു ഗോപാലൻ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments