Ticker

6/recent/ticker-posts

പേരാമ്പ്ര അപകടവളവിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനവും കാറും കൂട്ടിയിടിച്ച് അപകടം


പേരാമ്പ്ര:മുളിയങ്ങൽ -കായണ്ണ റോഡിൽതറവട്ടത്ത് താഴ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.കായണ്ണയിൽ നിന്ന് മുളിയങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കാർ എതിർ ഭാഗത്തുനിന്ന് വന്ന കെ ഏൽ 11BV7003, കാറിൽ ഇടിക്കുകയായിരുന്നു.റോഡിലെ വളവിൽ അശ്രദ്ധയോടെവന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനമാണ് അപകടം വരുത്തിയെതെന്ന് നാട്ടുകാർ ആരോപിച്ചു   കാറിന്റെ ഡ്രൈവിംഗ് ഭാഗത്തെ ലൈറ്റും സൈഡും തകർന്നിട്ടുണ്ട്.മുൻ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ പി ടി ഇബ്രാഹിം മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉള്ളതാണ്തകർന്നകാർ. കാറിൽ ഉണ്ടായിരുന്നഇബ്രാഹിം മാഷും ഭാര്യയും സഹോദരിയും കുട്ടിയും അദ്ഭുതമായി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments