Ticker

6/recent/ticker-posts

സി. ഐ. ഇ. ആർ സർഗോത്സവം സമാപിച്ചു. "ബുൽബുൽ" ചാമ്പ്യൻമാരായി

 


പയ്യോളി : ഇർശാദു സ്വിബ് യാൻ മോറൽ സ്‌കൂൾ കിഴൂരിലെ ദ്വിദിന സി. ഐ. ഇ. ആർ സർഗോത്സവം വിജയകരമായി  സമാപിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു. പഠന പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ മദ്‌റസ നടത്തുന്ന പ്രവർത്തനങ്ങളെ ചെയർപേഴ്‌സൺ അഭിനന്ദിച്ചു. ഹിജ്റ വർഷ കലണ്ടർ നിർമ്മാണ വിജയികളായ ഹലമറിയം, ആയിഷ ബിൻത് ജുനൈദ്, ഷൻസ ഫാത്തിമ എന്നിവർക്ക് മെമൻ്റോ നൽകി അഭിനന്ദിച്ചു. പിടിഎ പ്രസിഡൻ്റ് സബീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മദ്‌റസ സെക്രട്ടറി അബ്ദുൽ ജലീൽ കിഴൂർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ മുഹമ്മദ് ശാകിർ പി.കെ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി നൗഷാദ് കെ എം നന്ദിയും പറഞ്ഞു.


210 പോയിൻ്റുകൾ നേടി ബുൽബുൽ ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹുദ്ഹുദ് ഹൗസ് രണ്ടാം സ്ഥാനം നേടി. നാസ്‌മിൻ മറിയം (കിഡ്സ്) ഫാത്തിമ ജസ്റ (ചിൽഡ്രൻ) ഉമ്മു ഹബീബ  (സബ് ജൂനിയർ) ഷാ ആലം (ജൂനിയർ ആൺ) റിസ ജംഷീർ (ജൂനിയർ പെൺ) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പിടിഎ കമ്മിറ്റി ഭാരവാഹികളുടെയും രക്ഷിതാക്കളുടേയും സജീവ സാന്നിദ്ധ്യവും പിന്തുണയും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.

Post a Comment

0 Comments