Ticker

6/recent/ticker-posts

ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം: ഇടുക്കി സ്വദേശിനിയടക്കം മൂന്ന് മലയാളികൾ വെന്തുമരിച്ചു


ഇടുക്കി: ജർമ്മനിയിലുണ്ടായ ഫ്ലാറ്റ് തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് മരണപ്പെട്ടത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. നഴ്സിംഗ് ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മയിലേക്ക് പോയത്. പഠനത്തിനായി വെറും ഒരു മാസം മുൻപാണ് സിവിൻ ജോണി ജർമ്മനിയിലെത്തിയത്. സിവിന്റെ ഒരു സഹോദരനും ജർമ്മനിയിൽ തന്നെ താമസിക്കുന്നുണ്ട്. എന്നാൽ മകന്റെ മരണവിവരം പിതാവിനെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
നോവ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ദുരന്തത്തിന് കാരണമായ തീപിടിത്തം ഉണ്ടായത്.  . ഫ്ലാറ്റിന് ആരോ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ ജർമ്മൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പോലീസ് കസ്റ്റഡിയിൽ വിശദമായ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.

Post a Comment

0 Comments