Ticker

6/recent/ticker-posts

മണിയൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം എട്ടു പവനോളം സ്വർണവും പണവും നഷ്ടപ്പെട്ടു

 പയ്യോളി : മണിയൂർതുറശ്ശേരി കടവ് ഉല്ലാസ് നഗറിൽ വീട്ടിൽ മോഷണം എട്ടോളം പവൻ സ്വർണവും 74ആയിരം രൂപയും കവർന്നു.തുറശ്ശേരികടവ് ഉല്ലാസ് നഗർ പൂവത്ത്മീത്തൽ അലിയുടെവീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ ടൂർ പോയതിനാൽ വീട് അടച്ചിട്ടതായിരുന്നു ഇന്ന് രാവിലെ വീട്ടുകാരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് വീടിനകത്ത് അലമാരകൾ തകർക്കുകയും സാധനങ്ങൾ വാരിവലിച്ചിട്ട് നിലയിലുമാണ് കാണപ്പെട്ടത്. മുൻഭാഗത്തെ വാതിൽ തകർത്തണ് മോഷ്ടാവ് അകത്തു കയറിയത്. പാര ഉപയോഗിച്ചാണ് വാതിൽ തകർത്തത് വീടിനകത്ത് മുളക് പൊടി മഞ്ഞൾ പൊടി എന്നിവ വിതറിയ നിലയിലാണ് കാണപ്പെട്ടത്
തുടർന്ന് വീട്ടുകാർ പയ്യോളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പയ്യോളി പോലീസും വിരലടയാള വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments