Ticker

6/recent/ticker-posts

കേരളത്തിൽ വൈദ്യുതി നിരക്ക് വീണ്ടും കൂടുന്നു; പുതിയ താരിഫ് നയം പ്രഖ്യാപിച്ചു, ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി



തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം കൊണ്ട് വലയുന്ന ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി വൈദ്യുതി നിരക്ക് വർദ്ധന വരുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വലിയ വർദ്ധനവിന് കളമൊരുക്കുന്ന പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. വരും വർഷം ഏപ്രിൽ മാസം മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും സാധാരണക്കാരായ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ കൃത്യമായി ഉൾപ്പെടുത്തും.

ഇതോടൊപ്പം വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിലും നിർണ്ണായക മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് ആറ് മണി മുതൽ രാത്രി പതിനൊന്നര വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ പ്രത്യേക മാറ്റങ്ങൾ വന്നേക്കാം. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ ഗാർഹിക-വ്യവസായ ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരമാണ് വന്നുചേരുക

Post a Comment

0 Comments