Ticker

6/recent/ticker-posts

ഭാര്യയെയും നാല് വയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

 
തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിന് സമീപം കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30), മകൻ ദക്ഷിണ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂര കൃത്യം നടന്നത്. ഉറക്കത്തിനിടയിൽ വിസ്മയയുടെ നിലവിളി ശബ്ദം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന സഹോദരൻ ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയെയും കുഞ്ഞിനെയും കണ്ടത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾ തമ്മിലുണ്ടായിരുന്ന കുടുംബവഴക്കാണ് ഈ കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments