Ticker

6/recent/ticker-posts

ഗ്യാനേഷ്കുമാറിൻ്റെ രാജി:പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പയ്യോളിയിൽ

 



മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും SIR പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 21-10  ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ  പയ്യോളിയിൽ പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " ജന്തർ മന്തർ" സമര സദസ് തീർക്കുന്നു. 

പി എൻ . ഗോപീകൃഷ്ണൻ, ഡോ : പി. കെ. പോക്കർ തുടങ്ങി നമ്മുടെ പ്രദേശത്തെ ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എഴുത്തുകാർ, കലാകാരന്മാർ,  സാംസ്‌കാരിക  പ്രവർത്തകർ ഉൾപ്പെടെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കുന്നു. വിഡിയോപ്രദർശനങ്ങൾ, കാവ്യാലാപനങ്ങൾ, ഏകപാത്ര നാടകങ്ങൾ, പാട്ടും വരയും ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നു   ഡോ ആർ കെ സതീഷ്, രാജൻകൊളാവിപ്പാലം, എം പി സുരേന്ദ്രൻ ,ചന്ദ്രൻ മുദ്ര, എൻ പവിത്രൻ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments