Ticker

6/recent/ticker-posts

ശ്രീകൃഷ്ണ ജയന്തി അനൗൺസ്‌മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു


​പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള അനൗൺസ്‌മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു. കുന്നിട തറയിൽ വീട്ടിൽ കൃഷ്ണൻ (88) ആണ് അപകടത്തിൽ മരണപ്പെട്ടത്.
​കുറുമ്പക്കര ഉടയാൻ മുറ്റം ക്ഷേത്രത്തിന് സമീപം വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അനൗൺസ് ചെയ്ത് പോയ വാഹനം പുറകോട്ട് എടുത്ത് തിരിക്കുന്നതിനിടയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന കൃഷ്ണനെ ഇടിക്കുകയായിരുന്നു.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ശാരദ

Post a Comment

0 Comments