Ticker

6/recent/ticker-posts

പയ്യോളിയിൽ ഓട്ടോ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്: ബിസ്മി നഗർ റോഡിൻറെ ശോചനീയാവസ്ഥ : ഓട്ടോ സർവീസ് നിർത്തിയതിൽ യാത്രക്കാരൻ പ്രതിഷേധിച്ചു.പോലീസ് സ്ഥലത്തെത്തി



പയ്യോളി : ബസ്റ്റാൻൻ്റിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും   തകർന്ന ബിസ്മി നഗർ റോഡിലേക്ക് ഓട്ടോറിക്ഷ സർവീസ് നടത്താത്തതിൽ യാത്രക്കാരൻ പ്രതിഷേധിച്ചു .ട്രാക്കിൽ ഉണ്ടായിരുന്ന മുമ്പിലെ ഓട്ടോയിൽ ഇരുന്ന യാത്രക്കാരൻ ഓട്ടോ പോകാത്തതിനെ തുടർന്ന് ഇറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് 5. 30 ഓടെആയിരുന്നു സംഭവം

 തുടർന്ന് പോലീസ് സ്ഥലത്തെത്തി യാത്രക്കാർ ഉണ്ടായിരുന്ന ഓട്ടോ  പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി  സംഭവത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പൂർണമായും സർവീസ് നിർത്തി വെച്ച് പ്രതിഷേധിച്ചു.പയ്യോളി ബിസ്മി നഗർ റോഡ് തകർന്നതിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു ഓട്ടോ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തുകയും നിരവധിതവണ മാധ്യമങ്ങൾ റോഡിൻറെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ആണ് വീണ്ടും പ്രതിഷേധം ഉയരുന്നത്


പ്രതിഷേധം അവസാനിപ്പിച്ചു

ഓട്ടോറിക്ഷ തൊഴിലാളികളും പോലീസും നടത്തിയ ചർച്ചയിൽ ബിസ്മി നഗർ റോഡിൻ്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണുമെന്ന് മുൻസിപ്പൽ അധികാരികളുടെ ഭാഗത്ത് നിന്നും ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിച്ചതായി പയ്യോളി എസ് ഐ . പി ജെ ജയ്മോൻ  അറിയിച്ചു .അതുവരെ ഈ ഭാഗത്തേക്ക് ഓട്ടോ സർവീസ് ഉണ്ടാകില്ല.

Post a Comment

0 Comments