ചാനിയം കടവ്കഴിഞ്ഞദിവസം ചാനിയം കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് വീണ പേരാമ്പ്ര സ്വദേശി പരപ്പിൽ ഷൈജലിനെ സ്വജീവൻ പോലും പണയപ്പെടുത്തി പുഴയിൽ ചാടി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച നിധിൻ (ഉണ്ണി), പ്രജീഷ് നിടും കുനി എന്നിവരെ ഫയർസ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബ് വടകരയ്ക്കു വേണ്ടി വടകര സ്റ്റേഷൻ ഓഫീസറും കോഴിക്കോട് ജില്ലാ ജലരക്ഷാ സ്‌കൂബ ടീം ലീഡറുമായ ശ്രീ വാസത്ത് ചെയച്ചൻകണ്ടി പൊന്നാടയും മൊമൻ്റോവും നൽകി ആദരിച്ചു. പാലത്തിന് മുകളിൽ നിന്നും റോപ്പ് അരയിൽ കെട്ടി ഒന്നാമത്തെ ചാട്ടത്തിൽ തന്നെ മുങ്ങിയ ആളുമായ് വന്ന നിധിൻ ഉണ്ണിയെ പ്രത്യേകം അഭിനന്ദനം അറിയിച്ചു ആദ്യമിനുട്ടുകൾക്കുള്ളിൽ തന്നെ രക്ഷാപ്രവർതകരായി രണ്ടുപേരും പ്രവർത്തിച്ചെങ്കിലും ഷൈജലിൻ്റെ ജീവൻ നഷ്‌ടപ്പെട്ടത്തിൽ ദുഖം രേഖപ്പെടുത്തി
പരിപാടിയിൽ ഫയർഫോഴ്‌സ് ജീവനക്കാരായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ അനീഷ്. ഒ, ഫയർമാൻമാരായ ഷിജു കെ. എം ,. പി.കെ ജെയ്‌സൽ , ഷിജു ടി പി , അനന്തു കൃഷ്‌ണ , രതീഷ്, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ വിജേഷ് പി.കെ, അബ്ദുൽ റഹീം , ശ്രീജിത്ത് പി , വിജേഷ് എം. ടി. കെ, ദീപ, രഘുനാഥ് വി എന്നിവരും നാട്ടുകാരും പങ്കെടുത്തു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.