ന്യൂഡൽഹി: പാചക വാതക (എൽ.പി.ജി) സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള ബുക്കിങ് കാലയളവിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമായി ഏകീകരിച്ചു.
നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു ബുക്കിങ് സമയപരിധി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകി.
മുൻപ് 21 ദിവസമായിരുന്ന റീഫിൽ ബുക്കിങ് കാലാവധി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് 25 ദിവസമായി ഉയർത്തിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽ.പി.ജി സിലിണ്ടറുകളുടെ എണ്ണത്തിലും കേന്ദ്ര സർക്കാർ കുറവ് വരുത്തിയിരുന്നു. ഒരു വർഷം ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായാണ് ചുരുക്കിയത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.