Ticker

6/recent/ticker-posts

പയ്യോളിയിൽ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ


പയ്യോളി: അയനിക്കാട് കുരിയാടി താരേമ്മൽ ആഷിഖ് (29) നെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
അയനിക്കാട് സേവന നഗറിലെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ്   കണ്ടത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഫിസാന. പിതാവ്: ആരിഫ് ബാബു, മാതാവ്: സുബൈദ, സഹോദരി: ഹർഷിന
ഇതേതുടർന്ന്
പയ്യോളിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ  5 മണി വരെ ഹർത്താൽ ആചരിക്കുകയാണ്

Post a Comment

0 Comments