Ticker

6/recent/ticker-posts

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോഷകത്തോട്ടം പദ്ധതി ഉദ്ഘാടനം




 പയ്യോളി നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോഷകത്തോട്ടം സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ എൻ.സാഹിറ അയനിക്കാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി വിദ്യാലയ പരിസരത്ത് വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പോഷകത്തോട്ടത്തിന് തുടക്കമിട്ടു. വിദ്യാർത്ഥികളിൽ പോഷകാഹാരം, പച്ചക്കറി-ഫലവൃക്ഷ കൃഷി, സുരക്ഷിത ഭക്ഷണം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷ സി പി ഫാത്തിമ ഡിവിഷൻ കൗൺസിലർ ബീന കെ.കെ., കൗൺസിലർമാരായ വിനീത സോമൻ, നൗഷാദ് ടി.പി., റയിസ എം., ശർമിന കെ.ടി., കാർഷിക വികസന സമിതി അംഗം ബിനീഷ് കോട്ടക്കൽ, സ്കൂൾ സൂപ്രണ്ട് അബ്ദുൽ ശരീഫ് കെ., പി.ടി.എ. വൈസ് പ്രസിഡന്റ് രമ്യ സനീഷ്, എക്കോ ക്ലബ് കൺവീനർ വിനോദ് ഇ., ഹെഡ് ക്ലാർക്ക് സതീഷ്, സ്റ്റാഫ് ക്ലബ് സെക്രട്ടറി പ്രമോദ്, കൃഷി ഓഫീസർ ഷിബിന പി., കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ.കെ. എന്നിവർ സംസാരിച്ചു.

Post a Comment

0 Comments