Ticker

6/recent/ticker-posts

വടകര എം.ഡി.എം.എ കേസ്:പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി

 


  വടകര എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.

പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സഹപ്രവർത്തകരായ മറ്റ് അധ്യാപികമാരെ ഈ ലഹരി ഇടപാടുകളിലേക്ക് എത്തിച്ചതും കീർത്തനയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വൻ ലഹരിശൃംഖലയുമായി ബന്ധപ്പെട്ട ഈ കേസിൽ ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

 

Post a Comment

0 Comments