കൊച്ചി: ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം നൽകിയ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിഗ് ടിവിയിലെ ചാനൽ ചർച്ചയിൽ ഇസ്‌ലാമോഫോബിക് ആയ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.