Ticker

6/recent/ticker-posts

ബിസ്മി നഗർ റോഡിൽ വാട്ടർ അതോറിറ്റി കുഴിയെടുക്കുന്നത് നാട്ടുകാർ തടഞ്ഞു

പയ്യോളി : ബിസ്മി നഗർ റോഡിൽ കേരള വാട്ടർ അതോറിറ്റി കുഴിയെടുക്കുന്നത് നാട്ടുകാർ തടഞ്ഞു. റോഡിലെ ശോചനീയാവസ്ഥ കാരണം നിരവധി പ്രതിഷേധങ്ങൾ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും നടത്തിയതിനെ തുടർന്ന് പയ്യോളി മുനിസിപ്പാലിറ്റി റോഡിൽ മെറ്റൽ പാകി ഗതാഗത യോഗ്യമാക്കിയതിന് പിന്നാലെയാണ് വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് ലൈനിന് വേണ്ടി വീണ്ടും കുഴിയെടുത്തത്. ഇതാണ് നാട്ടുകാർ പ്രതിഷേധിക്കാൻ കാരണമായത് .പ്രവർത്തി നടത്തുന്ന കരാർ കമ്പനിയുമായി നാട്ടുകാർ നടത്തിയ ചർച്ചയിൽ കുഴിയെടുത്ത് ഉടൻതന്നെ പഴയ രീതിയിലാക്കുമെന്ന് ഉറപ്പുനൽകിയതിന്റെ   അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു




Post a Comment

0 Comments