Ticker

6/recent/ticker-posts

ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി യുവാവ് മരിച്ചു


പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ ഷൈജൽ (40) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ വെള്ളത്തിൽ ചാടി ഷൈജലിനെ പുറത്തെടുത്തിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്രയിലെ മുൻകാല ആംബുലൻസ് ഡ്രൈവറായിരുന്നു മരണപ്പെട്ട ഷൈജൽ. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: അസീസ്, മാതാവ്: സുലേഖ, സഹോദരങ്ങൾ: ഷജീർ, സജിന.


Post a Comment

0 Comments