Ticker

6/recent/ticker-posts

സംസ്ഥാനത്ത് കനത്ത ചൂട് : ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും ഒപ്പം വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. ചൊവ്വാഴ്ചയും കനത്ത ചൂട് തുടരുമെന്നും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൂട് വർധിച്ചതോടെ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ബുധനാഴ്ച മുതൽ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്.
വൈദ്യുതി പ്രതിസന്ധി രൂക്ഷം
ചൂട് കൂടിയതോടെ വൈദ്യുതി ആവശ്യകതയിൽ 800 മെഗാവാട്ട് വരെ വർധനയാണ് ഉണ്ടാകുന്നത്. പീക്ക് സമയത്ത് പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ മാസത്തേക്ക് ടെൻഡർ വിളിച്ചെങ്കിലും കമ്പനികളൊന്നും മുന്നോട്ടുവന്നിട്ടില്ല

Post a Comment

0 Comments