Ticker

6/recent/ticker-posts

അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം; രൂക്ഷവിമർശനവുമായി പി.കെ. ഫിറോസ്


​കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്. ബാസിലിനെതിരെയുള്ള കേസ് ഉടനടി പിൻവലിക്കണമെന്ന് പി.കെ. ഫിറോസ് എം.എൽ.എ ആവശ്യപ്പെട്ടു.
​കഴിഞ്ഞ 10 വർഷത്തെപ്പോലെ അനാവശ്യമായി കേസെടുക്കാൻ അനുവദിക്കില്ലെന്നും അത്തരം നടപടികൾ തടയാനാണ് മുസ്‌ലിം ലീഗ് ഭരണത്തിലുള്ളതെന്നും ഫിറോസ് വ്യക്തമാക്കി. വിഷയം ചൂണ്ടിക്കാട്ടി കേസ് പിൻവലിക്കണമെന്ന് ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ല. എന്നാൽ വർഗീയത പറയുന്നവരുടെ യാഥാർത്ഥ്യം തുറന്നുകാട്ടിയവർക്കെതിരെ കേസെടുക്കാൻ മുസ്‌ലിം ലീഗ് അനുവദിക്കില്ലെന്ന് പി.കെ. ഫിറോസ് പറഞ്ഞു. വിഷയത്തിൽ പി.കെ. ഫിറോസിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments