Ticker

6/recent/ticker-posts

കിണറിൽ വീണ് മരണപ്പെട്ടു

.
കൊയിലാണ്ടി:കിണറിൽ വീണ് മരണപ്പെട്ടു. മേലൂർ പുനത്തിൽ കുറ്റി മീത്തൽ വീട്ടിൽ താമസിക്കുന്ന അഖിൽരാജ് (24) ആണ് ഇന്നലെ വൈകുന്നേരം 6.30 ഓടെ വീടിനു സമീപത്തുള്ള കിണറിൽ വീണാണ് മരണപ്പെട്ടത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ടിയാനെ പുറത്തെടുക്കുകയും ശേഷം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം,ജിനീഷ് കുമാർ, നിധി പ്രസാദ് ഇ എം,രജിലേഷ് സി എം,സജീഷ് എം ഹോം ഗാർഡ് മാരായ അനിൽകുമാർ പി എം, പ്രദീപ് സി,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments