തുറയൂർ സ്നേഹക്കൂട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയും നിലവിൽ ക്രൈംബ്രാഞ്ച് സബ് ഇൻസ്പക്ടറുമായിരുന്ന പാറകെട്ടിൽ റഹൂഫിന് സർക്കിൾ ഇൻസ്പക്ടറായി സ്ഥാനകയറ്റം ലഭച്ചതിന് സ്നേഹക്കൂട് ആദരിച്ചു. മുണ്ടാളി അമ്മദിന്റെ വീട്ടിൽ മീത്തലെ മുണ്ടാളി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വെച്ച് വേട്ടുവക്കണ്ടി കേളപ്പൻ പൊന്നാട അണിയിക്കുകയും എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാന്നിധ്യത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ബാബു മൊമന്റൊ നൽകുകയും ചെയ്തു. തുടർന്ന് അസോസിയേഷൻ മെമ്പർ മാരായിരുന്ന മരണപ്പെട്ടവർക്ക് അനുുശോചനം രേഖപ്പെടുത്തി കൊണ്ട് നടന്ന യോഗത്തിൽ MK രാജേഷ്, AK രാമകൃഷ്ണൻ, മാഴയിൽ കുഞ്ഞിരാമൻ, സന്തോഷ് ചെമ്പോടൻ, അഹമ്മദ് പുതിയോട്ടിൽ, AK രാഘവൻ, PK M S, സൗദ ടീച്ചർ എന്നിവർ സംസാരിക്കുകയും ടി എം,രാജൻ സ്വാഗതവും, ലിജീഷ് കൂമുള്ളി നന്ദിയും പറഞ്ഞു
.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.