Ticker

6/recent/ticker-posts

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

 



കോഴിക്കോട്: നഗരത്തിലെ കൊട്ടാരം റോഡിൽ സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. റോഡരികിലെ ചകിരിക്കൂട്ടത്തിനിടയിൽ ഒളിപ്പിച്ച നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്. ഇവ സ്റ്റീൽ ബോംബാണെന്ന സംശയത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രദേശത്ത് പരിചയമില്ലാത്ത ചില വ്യക്തികളെ കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സ്ഫോടകവസ്തുക്കളാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ബോംബ് സ്‌ക്വാഡ് പാത്രങ്ങൾ കൂടുതൽ സുരക്ഷിതമായ പരിശോധനകൾക്കായി കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments