Ticker

6/recent/ticker-posts

കരിപ്പൂരിൽ കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ സംഭവം: കടത്തിയത് മൂന്നുകോടിയുടെ സ്വർണം ഇതിനായി രണ്ടിലധികം വിവാഹം കഴിച്ചതായും വിവരം


​കരിപ്പൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ അടക്കം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ സംഭവത്തിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ മൂന്നു കോടിയിലധികം രൂപയുടെ സ്വർണ്ണം കടത്തിയതായാണ്  ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇതിനായി രണ്ടിലധികം വിവാഹം കഴിച്ചതായും പറയുന്നു റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം പൊന്നാനി സ്വദേശിയാണ് സ്വർണവുമായി പിടിയിലായത്.
​ഇയാളും മൂന്നു മക്കളുമാണ് റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
​പിതാവിന്റെ ദേഹപരിശോധനയിലും കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ നിന്നുമായി മിശ്രിത രൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്

Post a Comment

0 Comments