Ticker

6/recent/ticker-posts

സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണം: പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.ജെ.പി


​ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ ദളിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഹിന്ദുത്വ ഇൻഫ്ലുവെൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റസമ്മതം നടത്തിയിട്ടും പ്രതിക്കെതിരെ കർശന നടപടിയെടുക്കാത്ത ഡൽഹി പോലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരും നേതാക്കളും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
​ബി.ജെ.പി നേതാക്കളുടെ സ്വാധീനം മൂലമാണ് കേസെടുത്തിട്ടും തന്നെ ജയിലിലടയ്ക്കാതിരുന്നതെന്ന് സ്വതന്ത്ര ഭരദ്വാജ് പരസ്യമായി അവകാശപ്പെട്ടിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തേണ്ട കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന് സി.ജെ.പി നേതാക്കൾ ആരോപിച്ചു.
​പോലീസ് സ്റ്റേഷന് മുൻപിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് പാർലമെന്റ് സ്ട്രീറ്റിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.  

Post a Comment

0 Comments