Ticker

6/recent/ticker-posts

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; അവധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി


തൃശൂർ: കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടം തകർന്നു വീണു. അവധി ദിവസമായതിനാൽ വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്. സ്കൂളിന്റെ ഓപ്പൺ സ്റ്റേജും കെട്ടിടത്തിന്റെ ഒരു ഭാഗവുമാണ് പൂർണമായി തകർന്നത്.
മലയോര ഹൈവേയുടെ നിർമാണത്തിനായി സമീപത്ത് റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം തകർന്നു വീണത്. ഇതിന് പിന്നാലെ ക്ലാസ് മുറികളുടെ കെട്ടിടഭാഗവും നിലംപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Post a Comment

0 Comments