കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓൺലൈൻ ടാക്സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ അറസ്റ്റിൽ. പൊറ്റമ്മൽ സ്വദേശി ശിഹാബ് ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ സ്ത്രീകൾക്ക് നേരെ മർദനം
നഗരത്തിൽ നടന്ന വേറൊരു സംഭവത്തിൽ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീകൾക്ക് നേരെ യുവാവിന്റെ മർദനം. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരിയുടെ മുഖത്തടിച്ച യുവാവ് ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അസഭ്യവർഷവും നടത്തി.
അക്രമത്തിൽ പരിക്കേറ്റ സ്ത്രീകളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.