Ticker

6/recent/ticker-posts

കോളജ് വിദ്യാർത്ഥിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ; വെട്ടുകത്തികൾ കണ്ടെടുത്തു


ആറ്റിങ്ങൽ: തോപ്പിൽ കോളജ് വിദ്യാർത്ഥിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. ഊരുപോയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20) ആണ് പിടിയിലായത്. തോന്നയ്ക്കൽ സായിഗ്രാം കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിസ്നേഷിന് നേരെയായിരുന്നു ആക്രമണം നടന്നത്.
പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് വെട്ടുകത്തികൾ സമീപത്തെ പുരയിടത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. കൃത്യത്തിന് ശേഷം വെട്ടുകത്തികൾ പുരയിടത്തിലെ പുല്ലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ സോബക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments