Ticker

6/recent/ticker-posts

​ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


​കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാവൂർ ചെറൂപ്പ പറമ്പത്താനം സ്വദേശി അക്ഷയ് (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്.
​കഴിഞ്ഞ ദിവസം പരിയങ്ങാട് മഞ്ഞൊടിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ഷയിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
​പിതാവ്: രമേശൻ. മാതാവ്: ജയശ്രീ. ഭാര്യ: ഷിവ്യ (ചെണ്ടയാട്). സഹോദരൻ: അജീഷ്.  

Post a Comment

0 Comments