തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര മാർഗങ്ങൾ തേടി കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സംഘം സന്ദർശനം നടത്തുന്നത്. വൈദ്യുതി മിച്ചമുള്ള ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
അതേസമയം, തത്സമയ വിപണിയിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യമായി ഇന്നലെ സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ല. നിലവിൽ ശരാശരി 900 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് പ്രതിദിനം നേരിടുന്നത്.
പ്രതിസന്ധി മറികടക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ ഉയർന്ന വില നൽകി ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മധ്യപ്രദേശിൽ നിന്ന് വായ്പാ വ്യവസ്ഥയിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭ്യമാകാത്തത് പ്രതിസന്ധി രൂക്ഷമായി തുടരാൻ കാരണമാകുന്നുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.