Ticker

6/recent/ticker-posts

ഗലാഡിയ പബ്ലിക് സ്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി


പള്ളിക്കര: ഗലാഡിയ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പ്രതിനിധി ജിഷി മാഡം സ്കൂൾ അധികൃതർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി.
പരിപാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവഹിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ സ്കൂൾ പ്രിൻസിപ്പൽ ഷംസീന ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽകീസ് സ്റ്റാഫ് സെക്രട്ടറി സുനിത അധ്യാപകരായ ജസീന,സാജിത, സുമയ്യ,ജസ്ന,സെമി ഹ, സരിത ഫസീല ഷുഹൈബ് ,ഗീത, ഹെൽപ്പർമാരായ സമീറ, ഷമീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്കൂൾ ഒരുക്കുന്ന വിവിധ ആരോഗ്യ-സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറിയത്.

Post a Comment

0 Comments