Ticker

6/recent/ticker-posts

ഹരിത ഭവനം പദ്ധതി രാഷ്ട്രീയത്തട്ടിപ്പെന്ന് കോൺഗ്രസ്


അരിക്കുളം: പന്തലായനി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഹരിത ഭവനം പദ്ധതി സി.പി.എം സ്പോൺസേർഡ് പരിപാടിയാക്കാൻ അനുവദിക്കില്ലെന്ന് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി . ബ്ളോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കാൻ അരിക്കുളം പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും സി.പി.എം. കാരെ മാത്രം വിളിച്ച് യോഗംസംഘടിപ്പിക്കുയും ചെയ്യുന്നത് അണികളെ പിടിച്ചു നിർത്താനുള്ള അടവാണെന്നും ഇതിനെതിരെ ശക്തമായി രംഗത്തു വരുമെന്നും കോൺഗ്രസ് പറഞ്ഞു. പദ്ധതിനടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി പോലും അറിയാതെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് യു.ഡി.എഫ്.ഭരണ സമിതി അംഗങ്ങൾ ഇറങ്ങിപ്പോയത് സമര പരിപാടികളുടെ ആദ്യഘട്ടമാണെന്നും പദ്ധതിയുമായി ഏകപക്ഷീയമായി മുന്നോട്ടു പോയാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ഗ്രാമ പഞ്ചായത്ത് അംഗം അരവിന്ദൻ മേലമ്പത്ത്, രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമൻ , സനൽ അരിക്കുളം, സതീദേവി പള്ളിക്കൽ, ടി.എം. പ്രതാപചന്ദ്രൻ , ടി.ടി.ശങ്കരൻ നായർ, ബാബു പറമ്പടി, മനോജ് എളമ്പിലാട്ട്,രാജൻ കാരയാട് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments