തിക്കോടി: കൃത്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവുമില്ലാത്ത മുൻ വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ വ്യക്തിക്ക് പിൻവാതിൽ നിയമനം നൽകിയതിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഭരണസമിതിയുടെ തീരുമാനത്തിനെതിരെയാണ് യുവജന പ്രതിഷേധം ഉയർന്നത്.
ഹരിത കർമ്മ സേനാംഗങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് പണം ചെലവഴിച്ച് കോൺഗ്രസ് നേതാവിന് നിയമനം നൽകാനുള്ള ഭരണസമിതിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. “അർഹതയും യോഗ്യതയും പരിഗണിക്കാതെ രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം” എന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ബി.പി. ബബിഷ് ഉദ്ഘാടനം ചെയ്തു. റയീസ് എൻ കെ സ്വാഗതം പറഞ്ഞു. എ കെ വൈശാഖ്, ഒലീന, നിഹാൽ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
പിൻവാതിൽ നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും അല്ലാത്തപക്ഷം തിക്കോടിയിലെ യുവജനങ്ങളെ അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.