Ticker

6/recent/ticker-posts

ചൊക്ലിയിൽ നിന്ന് പതിനേഴുകാരൻ ശിവസൂര്യയെ കാണാതായിട്ട് ഒരു മാസം


കണ്ണൂർ: ചൊക്ലി സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായിട്ട് ചൊവ്വാഴ്ച ഒരു മാസം തികയുന്നു. കേരള പോലീസും പ്രത്യേക അന്വേഷണ സംഘവും നാടൊട്ടാകെ തെരച്ചിൽ നടത്തിയിട്ടും കുട്ടിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മാനസിക വിഷമത്തെ തുടർന്ന് കഴിഞ്ഞ മാസം എട്ടാം തീയതിയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഞാൻ കാശിയിലേക്ക് പോകുന്നു, ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും എന്നൊരു കുറിപ്പ് എഴുതിവെച്ചാണ് കുട്ടി പോയത്. തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം വാരണാസിയിലെത്തി യു.പി പോലീസിന്റെയും മലയാളി അസോസിയേഷൻ പ്രവർത്തകരുടെയും സഹായത്തോടെ നൂറിലധികം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് ഒരാഴ്ച തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യം
നിലവിലെ പോലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ ഏക മകന്റെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്നും, ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിക്കുന്നുണ്ടോ എന്നും സംശയമുള്ളതായി അദ്ദേഹം പറഞ്ഞു.
നിലവിൽ തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Post a Comment

0 Comments