Ticker

6/recent/ticker-posts

പിണറായി വിജയൻ, എംഎൽഎ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ കേസെടുക്കാൻ ഡിജിപിയോട് ഇ ഡി യുടെ നിർദ്ദേശം

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് രംഗത്ത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ ഇഡി ഡിജിപിക്ക് കത്തു നൽകി.
സെക്ഷൻ 66/2 പ്രകാരം കേസെടുക്കാനാണ് ഇഡിയുടെ നിർദേശം. കേസിലെ നിർണായക തെളിവുകളടക്കം കൈമാറിയിട്ടുണ്ട്  . അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കത്തിലെ പ്രധാന നിർദേശം ഉള്ളത്.
പിണറായി വിജയൻ 3.28 കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. മകൾ വഴിയായിരുന്നു ഇടപാടുകളെന്നും മരുമകൻ റിയാസ് ഇത് ദുബായിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

Post a Comment

0 Comments