തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചതും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമായത്.
വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിലുള്ള സമയത്ത് ആവശ്യമെങ്കിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അറിയിപ്പ്. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതോടെ ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നത്.
ഈ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ നിർബന്ധിതരാകുമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ രാത്രി സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.