Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ടൈലർ ഷോപ്പിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കൊയിലാണ്ടി: എസ്.ബി.ഐ ജങ്ഷന് സമീപമുള്ള ടൈലർ ഷോപ്പിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാമുറ്റം തെരു രാഗി നിവാസിൽ രാജു (56) ആണ് മരിച്ചത്.
എസ്.ബി.ഐ ജങ്ഷന് സമീപം ജാസ് എന്ന പേരിൽ ടൈലർ ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ. രാവിലെ സ്ഥാപനത്തിലെ ജീവനക്കാരി കട തുറന്നപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു.
മാതാവ്: രാധ, സഹോദരി: രാഗി.

Post a Comment

0 Comments