Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 880 രൂപ വർധിച്ചു


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. വ്യാഴാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് (22 കാരറ്റ്) 14,255 രൂപയും പവന് 1,14,040 രൂപയുമായി. ബുധനാഴ്ച പവന് 760 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിപണിയിൽ വില വീണ്ടും കുതിച്ചുയർന്നത്.
മറ്റ് വിഭാഗങ്ങളിലും സ്വർണവില ഉയർന്നിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 11,710 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 9,120 രൂപയിലും ഒൻപത് കാരറ്റ് സ്വർണത്തിന് 45 രൂപ വർധിച്ച് 5,880 രൂപയിലുമെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്

Post a Comment

0 Comments