Ticker

6/recent/ticker-posts

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; നാലുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു


​ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ കുദാസനിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണ് അപകടം. അപകടസമയത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തോളം തൊഴിലാളികൾ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
​ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ അത് തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. അപകടസമയത്ത് പതിനഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.
​വിവരമറിഞ്ഞയുടൻ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments