Ticker

6/recent/ticker-posts

രണ്ടു കുട്ടികളെ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്താൻ ശ്രമം: യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസും ഫയർഫോഴ്സും


കോഴിക്കോട്: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം പോലീസും ഫയർഫോഴ്‌സും ചേർന്ന് തകർത്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടും ദാരുണകൃത്യത്തിന് മുതിർന്നത്.
കമ്പനിമൂക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിന് പിന്നാലെയാണ് യുവാവ് കുട്ടികളുമായി മുറിക്കുള്ളിൽ കയറി കതകടച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘവും ഫയർഫോഴ്സും ചേർന്ന് വീടിന്റെ കതക് തകർത്ത് അകത്തുകയറി സാഹസികമായി യുവാവിനെ കീഴടക്കുകയായിരുന്നു. കുട്ടികളെയും യുവാവിനെയും പരിക്കുകളില്ലാതെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Post a Comment

0 Comments