പയ്യോളി: കുട്ടികൾക്കായുള്ള പുതിയ സംരംഭമായ 'ലിറ്റിൽ സ്റ്റാർ ഡേ കെയർ' പ്രൗഢഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഡേ കെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. നൂറുൽ ഇസ്ലാം മദ്രസ സദർ റിയാസ് വി.വി., നൂറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് മൂസ ഹാജി, സെക്രട്ടറി കുഞ്ഞബ്ദുള്ള ട്രഷറർ സമീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
യുവ എഴുത്തുകാരൻ സൈഫുദ്ദീൻ പയ്യോളി, ടീച്ചർസ് അക്കാദമി പ്രിൻസിപ്പൽ ബൽക്കീസ് ടീച്ചർ, ഗാലർഡിയ പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ബ്ലോക്ക് മെമ്പറുമായ ഷംസീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ തസ്നി, ഹാഷിറ, ജസ്ന തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ സർഗ്ഗാത്മകവും സുരക്ഷിതവുമായ വളർച്ചയ്ക്ക് ഡേ കെയർ വലിയൊരു കൈത്താങ്ങാവുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.