Ticker

6/recent/ticker-posts

പയ്യോളി ദേശീയപാതയിൽ ബസ്സിനടിയിൽപ്പെട്ട് മരിച്ചത് കുറ്റ്യാടി സ്വദേശിനി

പയ്യോളി: ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി കുറ്റ്യാടി സ്വദേശിനി. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി ജസ്‌ന (24) ആണ് മരിച്ചത്. അപകടത്തിൽ ജസ്‌നയുടെ ഭർത്താവിനും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇന്ന് (ബുധനാഴ്ച) വൈകീട്ട് 6.15-ഓടെ ദേശീയപാതയിൽ  
പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം

അപകടത്തിൽ പരിക്കേറ്റ ചേരാപുരം കുളങ്ങരതാഴ ഇല്ലത്ത് ഷംസീർ, ഇവരുടെ ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെ ഉടൻ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ തന്നെ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ജസ്‌ന ബസ്സിനടിയിൽപ്പെടുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു.

Post a Comment

0 Comments