Ticker

6/recent/ticker-posts

പാറക്കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


കൊയിലാണ്ടി: പാറക്കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവങ്ങൂർ ക്ഷേത്രത്തിന് പിൻവശത്തെ പാറക്കുളത്തിൽ വീണ് അത്തോളി കൊങ്ങന്നുർ പൊയിലിൽ വിഘ്‌നേഷ് (16) ആണ് മരിച്ചത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം നീന്തുകയായിരുന്നു അതിനിടയിൽ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു ഇന്ന് 4 മണിയോടെയാണ് സംഭവം. കൂട്ടുകാർ ഉച്ചത്തിൽ നിലവിളിച്ചതോടെ പരിസര വാസികൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു ഫയർ ഫോഴ്‌സ് എത്തിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത് തിരു വങ്ങുർഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് ഇത്തവണ പത്താം ക്ലാസ്സ് പാസ്സായതാണ്. നിധീഷിൻ്റേയും ശ്രീഷ്മയുടെയും മകനാണ്

Post a Comment

0 Comments