Ticker

6/recent/ticker-posts

ഷിഗല്ല ,നിപ്പ മുൻകരുതലുമായി തിക്കോടി ഗ്രാമപഞ്ചായത്ത്





തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരുടെയും യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വൈസ് പ്രസിഡണ്ട് ഷീന രാമകൃഷ്ണൻ 
അധ്യക്ഷയും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡോ. വീണ മെഡിക്കൽ ഓഫീസർ, ഡോ. ഹിൽഷ (ആയുർവേദം), ഡോ. പ്രിയേന്ദു (ഹോമിയോ) എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. എപ്പിടമോളജിസ്റ്റ്  ആദിഷ  ക്ലാസെടുത്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി സ്വാഗതവും, ഷീബ (എച്ച് ഐ - സി എച്ച് സി തിക്കോടി) നന്ദിയും പറഞ്ഞു. 
വാർഡുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെയും, 
കുടുംബശ്രീ യുടെയും സഹാഹത്തോടെ എല്ലാ വീടുകളിലും ബോധവൽക്കരണവും, ലഘുലേഖയും,കോറിനേഷൻ പ്രവർത്തനവും നടത്തുവാനും യോഗത്തിൽ തീരുമാനമായി .

Post a Comment

0 Comments