ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു,എസ്. എസ് എൽ സി, എൽ. എസ്എസ്, യു. എസ്. എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടി ബഹു. കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു.
മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.പി അഖില അധ്യക്ഷ്യയായി. പ്രിൻസിപ്പൽ ശ്രീമതി. പി ശ്യാമള സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ അനസ് അണ്യാട്ട്, പി ടി എ പ്രസിഡണ്ട് ശ്രീ. അബ്ദുൾ കരീം ,പ്രധാനാധ്യാപിക ശ്രീമതി. ടി.ഒ സജിത, ഡെപ്യൂട്ടി എച്ച്. എം. ശ്രീ. ടി.സതീഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.എസ്.രജീഷ് നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൻ്റെ ഭാഗമായി സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്‌സിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഏറ്റവുംകൂടുതൽ മാർക്ക് നേടിയ നിവേദ്യക്ക് ചടങ്ങിൽവെച്ച് കൈമാറി. എൻ. എസ്എസ് യൂണിറ്റ് വിദ്യാലയത്തിലേക്ക് നൽകുന്ന ഫസ്റ്റ് എയിഡ് കിറ്റ് ചടങ്ങിൽ വെച്ച് എം എൽ എ പ്രിൻസിപ്പൽക്ക് കൈമാറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.