കൊയിലാണ്ടി:ആരോഗ്യമന്ത്രിയുടെയും ഭക്ഷണ സുരക്ഷ കമ്മീഷണറുടെയും കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണറുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സർക്കിളിലും മിഷൻ കേരള സ്കോഡ പുരോഗമിക്കുന്നു ജില്ലയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ കൂൾബാർ റെസ്റ്റോറൻറ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന.സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും സർവേയിലൻസ് സാമ്പിൾ ശേഖരിക്കുകയും റീജിയണൽ അനാലിറ്റി ലാബിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഷവർമ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും.മെയ് 28 ന് ആരംഭിച്ച സ്ക്വാഡ് അമ്പതിൽപരം ഇൻസ്പെക്ഷൻ നടത്തുകയും പതിനെട്ടോളം സാമ്പിളുകൾ ശേഖരിക്കുകയും സ്ഥാപനങ്ങൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തതായി ഡോ ശ്വേത വേലായുധൻ,ഡോ. വിജി വിൽസൺ,അരവിന്ദ് എന്നിവർ അറിയിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.