Ticker

6/recent/ticker-posts

വടകരയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്ക്

വടകര: വടകര വെള്ളികുളങ്ങരയില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 20 ഓളം പേർക്ക് പരിക്ക്
 ഓര്‍ക്കാട്ടേരിയില്‍ നിന്നും വടകരയിലേക്ക് വരികയായിരുന്ന 'കൈലാസ്' ബസും, വടകരയില്‍ നിന്നും കല്ലാച്ചി - നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന 'മസ്സാഫി' ബസുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12 .45ഓടെയാണ് അപകടം
സംഭവത്തില്‍എഴുപതോളം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്നും വന്ന ബസ് മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വളവില്‍ വെച്ച് ബസുകള്‍ ഒരേ ട്രാക്കിലാവുകയും, ബ്രേക്ക് ചെയ്‌തെങ്കിലും വഴുതിപ്പോയതിനെത്തുടര്‍ന്ന് രണ്ട് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയുമായിരുന്നു.

ഈ ബസുകള്‍ക്ക് ഇടയിലായി കാര്‍ കുടുങ്ങി ഉടനെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കൊക്കെയാണ് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.

Post a Comment

0 Comments